KOYILANDY DIARY.COM

The Perfect News Portal

മോഷ്ടിച്ചും പോക്കറ്റടിച്ചും ആഡംബര ജീവിതം; രണ്ട് പേർ പൊലീസ് പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ചും പോക്കറ്റടിച്ചും ആഡംബര ജീവിതം. രണ്ട് പേരും ഒടുവില്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്. താമരശ്ശേരി അമ്പായത്തോട് പാത്തുമ്മ അറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരാണ് കുന്ദമംഗലം പോലീസിൻ്റെ പിടിയിലായത്. 
പോക്കറ്റടിയിലൂടെയും മോഷണത്തിലൂടെയും ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ കാര്‍ വാങ്ങി. കട സ്വന്തമാക്കി. ലോട്ടറി കച്ചവടവും തുടങ്ങിയെന്ന് പോലീസ് പറയുന്നു. കുന്ദമംഗലം, താമരശ്ശേരി, മുക്കം ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇവര്‍ പോക്കറ്റടി നടത്തിയിരുന്നത്. 
Share news
error: Content is protected !!