KOYILANDY DIARY

The Perfect News Portal

പഞ്ചാബ് ​ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു

ന്യൂഡൽഹി: പഞ്ചാബ് ​ഗവർണർ ബൻവാരിലാൽ പുരോഹിത് ​ഗവർണർ പദവി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് ഗവർണറുടെ വിശദീകരണം. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്ട്രേറ്റർ ചുമതലയും ബൻവാരിലാൽ പുരോഹിത് വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ചില ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലും പദവികളിൽ നിന്ന് രാജി വയ്ക്കുന്നു എന്നുമാത്രമാണ് രാഷ്ട്രപതിക്ക് നൽകിയ കത്തിലുള്ളത്.