പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ അഘോരേശ്വര ശങ്കര സ്മൃതി വിദ്യാപീഠം – വേദപഠന ശാല ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ അഘോരേശ്വര ശങ്കര സ്മൃതി വിദ്യാപീഠം – വേദപഠന ശാല വിജയദശമി ദിനത്തിൽ ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അഞ്ജിത ഹരികൃഷ്ണന്റെ ശിക്ഷണത്തിലാണ് ക്ലാസ് നടത്തുന്നത്. ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ പുതിയ പുരയിൽ, പ്രേംകുമാർ, ദിലീപ്, ദീപാ മധു, പത്മനാഭൻ മാസ്റ്റർ, ഗിരിധരൻ കോയിരി, പ്രവീൺ നായർ, അജേഷ്, കോ-ഓർഡിനേറ്റർ ഗീത ടീച്ചർ എന്നിവർ പങ്കെടുത്തു.



