KOYILANDY DIARY

The Perfect News Portal

സ്കോളർഷിപ്പ് നിർത്തലാക്കിയതിൽ പ്രതിഷേധം

കൊയിലാണ്ടി: പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച്‌ DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉത്ഘാടനം ചെയ്തു. എസ് എഫ് ഐ കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് നവതേജ് അധ്യക്ഷത വഹിച്ചു.
രാജ്യത്ത് 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരുന്ന സ്കോളർഷിപ്പ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡപ്രകാരമാണ് നിർത്തലാക്കിയത്. ഏരിയ സെക്രട്ടറി ഫർഹാൻ സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം ദേവനന്ദ നന്ദിയും പറഞ്ഞു.
Advertisements