KOYILANDY DIARY.COM

The Perfect News Portal

പുരോഗമന കലാസാഹിത്യ സംഘം കാരയാട് യൂണിറ്റ് കൺവെൻഷൻ

.
അരിക്കുളം: പുരോഗമന കലാസാഹിത്യ സംഘം കാരയാട് യൂണിറ്റ് കൺവെൻഷൻ കാരയാട് എ.എൽ.പി.സ്കൂളിൽ നടന്നു. പുകസ കൊയിലാണ്ടി മേഖലാ സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കെ. അപ്പു അദ്ധ്യക്ഷത വഹിച്ചു. എ സി ബാലകൃഷ്ണൻ, പി കെ ജലീൽ, ടി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച നിധിൻ നടുപറമ്പിൽ, അഖിൽ രാജ് കാരയാട്, ശോഭ പാലോട് എന്നിവരെ ചടങ്ങിൽ  അനുമോദിച്ചു. സി.എം. ഷിജു സ്വാഗതവും പി.ടി. രാജൻ നന്ദിയും പറഞ്ഞു.
.
.
പുതിയ ഭാരവാഹികൾ : പി ടി രാജൻ, (പ്രസിഡണ്ട്). അനിൽ കോളിയോട്ട്, എം. കെ.ജീനിഷ് (വൈസ് പ്രസിഡണ്ട്), സി എം ഷിജു (സെക്രട്ടറി), നിധിൻ നടുപറമ്പിൽ, ശോഭ പാലോട്ട് (ജോ: സെക്രട്ടറി). കെ അപ്പു (ട്രഷറർ)
Share news
error: Content is protected !!