KOYILANDY DIARY

The Perfect News Portal

സെല്ലി കീഴൂർ എഴുതിയ കവിത ”പ്രണയം”

പ്രണയം…
മഴയോടൊപ്പം
ചേർത്ത് വെക്കാറുണ്ട്
നിന്റെ ഓർമ്മകൾ
ഒരിക്കലെന്നോടൊപ്പം
പെയ്തൊഴിഞ്ഞതും
അനന്തമായി നീളുന്ന
ആത്മ വീഥിയിൽ
നീയെന്നെ തേടിയലഞ്ഞതും…
അനന്തരം !
നിറം മങ്ങിയ വിജനമായ തെരുവിൽ
നമ്മൾ ഉപേക്ഷിക്കപ്പെട്ടതും
ഓർമ്മകൾ ചിതൽ പുറ്റുകൾ കൊണ്ട്
മൂടപ്പെട്ടതും…
ഒടുവിൽ!
രണ്ടറ്റം തേടി നമ്മൾ
തിരിഞ്ഞു നടന്നതും
എല്ലാത്തിനും കാലം സാക്ഷി!
                                         സെല്ലി കീഴൂർ..