KOYILANDY DIARY

The Perfect News Portal

മോദിയുടെ കൈ പിടിച്ച് രക്ഷപ്പെടാൻ പിണറായിക്ക് സാധിക്കില്ല: സജി ഡി ആനന്ദ്

കൊയിലാണ്ടി: ആർവൈഎഫ് കേരള സൈക്കിൾ റൈഡിന് കൊയിലാണ്ടിയിൽസ്വീകരണം നൽകി. തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാൻ ദിവാൻ സർ സി പി രാമസ്വാമി ശ്രമിച്ചപ്പോൾ ഇതിനെതിരെ നടത്തിയ സമരത്തെ ലക്ഷ്യത്തിലെത്തിച്ച ആർഎസ്പിയുടെ പ്രവർത്തനങ്ങളുടെ പിന്തുടർച്ചയാണ് ആർവൈഎഫ് സമരങ്ങളെന്ന് ആർഎസ്പി സംസ്ഥാന സമിതിയംഗം സജി ഡി ആനന്ദ് പറഞ്ഞു.
ആർവൈഎഫ് കേരള സൈക്കിൾ റൈഡിന് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ ഭരണം നടക്കുന്നില്ലെന്നും. ക്ഷേമ പെൻഷൻ വിതരണം നടക്കുന്നില്ലെന്നും ഈ സാഹചര്യത്തിലും നാടിനെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് സജി ഡി ആനന്ദ് പറഞ്ഞു. 
Advertisements
വിത്സൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ. എസ് സനൽ കുമാർ, ജാഥാ  ക്യാപ്റ്റൻമാരായ ഉല്ലാസ് കോവൂർ, അഡ്വ. വിഷ്ണു മോഹൻ, ഇ കെ എം റഫീഖ്, അരുൺ മണമൽ, തൻഹീർ കൊല്ലം, ബാബു മുചുകുന്ന്, ടി കെ അബ്ദുള്ളകോയ, ബാബു പാലാഴി, ഗോവിന്ദൻ പാരിപ്പറ്റ, മുജീബ് റഹ്മാൻ കെ എം, ഷിബു കോരാണി, പുലത്തറ നൗഷാദ്, കുളക്കട പ്രസന്നൻ, ശ്യാം പള്ളിശ്ശേരിക്കൽ, കാട്ടൂർ കൃഷ്ണകുമാർ, സുനി മഞ്ഞമല, ഷെമീന ഷംസുദ്ദീൻ, ദീപാ മണി, തുടങ്ങിയവർ സംസാരിച്ചു. അക്ഷയ് പൂക്കാട് സ്വാഗതവും റഷീദ് പുളിയഞ്ചേരി നന്ദിയും പറഞ്ഞു.