KOYILANDY DIARY

The Perfect News Portal

പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ കൊയിലാണ്ടിയിലെ ലോൺ മേള ഇന്ന് 5 മണി വരെ

ലോൺമേള തുടരുന്നു.. പയ്യോളി കോ-ഓപ്പററ്റീവ് അർബൻ ബാങ്ക് കൊയിലാണ്ടിയിൽ സംഘടിപ്പിച്ചുവരുന്ന ലോൺ മേള ഇന്ന് സമീപിക്കും. മറ്റ് പലയിടങ്ങളിലായി ലോൺ മേള തുടരുകയാണ്. ബാങ്കിൻ്റെ പ്രവർത്തന പരിധി കൊയിലാണ്ടി നഗരസഭയിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ് കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റി പരിസരത്ത് ഇന്നലെ മുതൽ ലോൺ് മേള ആരംഭിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്ക് സമാപിക്കുമെന്ന് അധികൃതർ പറഞ്ഞു.

ബാങ്ക് നൽകുന്ന വിവിധ ലോണുകളെ സംബന്ധിച്ചും നിക്ഷേപങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളെ  പരിചയപ്പെടുത്തുന്നതിനാണ് മേള സംഘടിപ്പിക്കുന്നത്. 18ന് കൊല്ലത്തും, 19 നടേരിയിലും, 20ന് മൂടാടിയിലും ക്യാമ്പ് സംഘടിപ്പിക്കുന്നതായി ബാങ്ക് അധികൃതർ അറിയിച്ചു.