KOYILANDY DIARY

The Perfect News Portal

ലഹരിമരുന്ന് റാക്കറ്റിൽ പെട്ട നാലു പേർ പോലീസ് പിടിയിൽ.

കോഴിക്കോട്: ലഹരി മരുന്ന് റാക്കറ്റിൽ പെട്ട നാലു പേർ പോലീസ് പിടിയിൽ. ഇവരിൽ നിന്ന്‌  ഒന്നേകാൽ കോടിയോളം രൂപ വില വരുന്ന 25 കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ചിപ്പിലിത്തോട് തടത്തരികത്ത് അസറുദ്ദീൻ (28), അടിവാരം പിലാകുന്നുമ്മൽ സഫ്നാസ് (30), താമരശ്ശേരി കല്ലാരംകാട്ടിൽ റിയാസ് (32), അടിവാരം വലിയവീട്ടിൽ  ആഷിക് (24)  എന്നിവരെയാണ് നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പി. പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ആൻ്റി നാർകോട്ടിക്ക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ്‌ പിടികൂടിയത്‌.
കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ച കാർ മൂഴിക്കലിൽ വെച്ച് നിർത്തിയിട്ട ലോറിയിൽ ഇടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന 19.650 കിലോ കഞ്ചാവ് ഉപേക്ഷിച്ച് പ്രതികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. കാറിൽ നിന്ന്‌ കഞ്ചാവ്‌ കണ്ടെത്തിയ പൊലീസ്‌ ഇവരുടെ ആരാമ്പ്രത്തെ വാടക വീട്ടിൽ നിന്ന്‌ അഞ്ചര കിലോ കഞ്ചാവു കൂടി കണ്ടെടുത്തു.
Advertisements
ഇവരിൽ അസറുദ്ദീൻ  മയക്കുമരുന്ന് വിദേശത്തേക്ക് കടത്തിയതിന് രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. ട്രാഫിക് അസിസ്റ്റൻ്റ് കമ്മീഷണർ ജോൺസൺ, ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ. ജോസ് എന്നിവരുടെ സഹായത്തോടെ ചേവായൂർ സബ് ഇൻസ്‌പെക്ടർ നിമിൻ. കെ. ദിവാകരനാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്‌.