KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പവിത്രൻ മേലൂർ (61) നിര്യാതനായി

കോഴിക്കോട് : കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശർമ്മിള നിവാസ‌ില്‍ പവിത്രൻ മേലൂർ (61) നിര്യാതനായി. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മാധ്യമം പത്രത്തിൻ്റെ കൊയിലാണ്ടി റിപ്പോർട്ടർ ആണ്. ഭാര്യ: ദീപ ടീച്ചർ (ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊയിലാണ്ടി, ജനയുഗം റിപ്പോ‍‍‍ര്‍ട്ടര്‍) മകൻ: ഗൗതം. ശവസംസ്ക്കാരം: ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ (ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം) നടക്കും.