KOYILANDY DIARY

The Perfect News Portal

എസ്.പി.സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട്‌ പരേഡ് നടത്തി

എസ്.പി.സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട്‌ പരേഡ് നടത്തി. പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട്‌ പരേഡിൽ വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് സല്യൂട്ട് സ്വീകരിച്ചു. സ്കൂളിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രെസ്  ജയലേഖ ടീച്ചർ ഉൾപ്പെടെയുള്ളവർക്കും സർവീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർ സാബു പി.എം, ഫയർ & റെസ്ക്യൂ  സ്റ്റേഷൻ ഓഫീസർ ആനന്ദൻ എന്നിവർക്കും യാത്രയയപ്പ് നൽകി.
ചടങ്ങിൽ എച്ച്.എം. സുനിൽ കുമാർ, പി.ടി.എ പ്രസിഡണ്ട് രാജീവൻ, സബ് ഇൻസ്‌പെക്ടർ ബാബു.ടി.സി, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുജിത്. സി, ലിൻസി, ഡ്രിൽ  ഇൻസ്‌ട്രക്ടർ  മണികണ്ഠൻ,  എ.എസ്.ഐ ഷൈനി, എ.എസ്.ഐ ഷേർലി എന്നിവർ പങ്കെടുത്തു.
Advertisements
കേഡറ്റുകളായ സായൂജ്.ടി.എം പരേഡ് കമാൻഡറും നിഹാരിക.എസ് സെക്കൻ്റ് ഇൻ കമാൻഡറുമായ പരേഡിൽ അർജുൻ.ടി.സി നയിച്ച ഒന്നാം പ്ലാട്ടൂനും, സാനിയ രഞ്ജിത്ത് നയിച്ച രണ്ടാം പ്ലാട്ടൂനും മികച്ച പ്രകടനം കാഴ്ച വെച്ചു.