കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു
.
കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. ബയാന്‍ കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ അവര്‍ കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് തന്റെ ക്രെഡന്‍ഷ്യലുകള്‍ (ഔദ്യോഗിക പത്രിക) സമര്‍പ്പിച്ചു. കുവൈറ്റിലെ ഇന്ത്യയുടെ 20-ാംമത് സ്ഥാനപതിയായ പരാമിത ത്രിപാഠി, ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിക്കൊണ്ടാണ് സ്ഥാനപതിയെ സ്വീകരിച്ചത്.




