KOYILANDY DIARY

The Perfect News Portal

”പന്തലായനി സൗത്ത് ” റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബസംഗമവും

 

”പന്തലായനി സൗത്ത് ” റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. തെക്കയിൽ താഴെ നടന്ന പരിപാടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് ജേക്കബ് തോമസ് അദ്ധ്യക്ഷതവഹിച്ചു. ഡോ. കെ. വി. സതീശൻ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ മുതിർന്ന പൗരന്മാരെയും, വിശിഷ്ട വ്യക്തികളെയു, SSLC, +2 ഉന്നത വജയം കൈവരിച്ച വിദ്യാർത്ഥികളെയും ഉപഹാരം നൽകി ആദരിച്ചു. മുഖ്യാതിഥി ഡോ. കെ.വി. സതീശനെ എം.എൽ.എ ഷാൾ അണിയിച്ച് അനുമോദിച്ചു.

മുൻ നഗരസഭ കൗൺസിലർമാരായ എം. നാരായണൻ മാസ്റ്റർ, എം.വി. ബാലൻ, എഴുത്തുകാരി ഷൈനി കൃഷ്ണ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കെ. രാജചന്ദ്രൻ ശ്രീരാഗം സ്വാഗതവും, ട്രഷറർ ആർ. കെ. രാജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നാടകവും അരങ്ങേറി.

Advertisements