KOYILANDY DIARY

The Perfect News Portal

ആൾ ഇന്ത്യാ ലോയേഴ്സ് യൂനിയൻ കോഴിക്കോട് ജില്ലാ സമ്മേളനം

ആൾ ഇന്ത്യാ ലോയേഴ്സ് യൂനിയൻ കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വക്കറ്റ് ജനറലും, ലോയേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. കെ. ഗോപാല കൃഷ്ണ കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെഡറലിസം തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ സമ്മേളനം ശക്തിയിയി പ്രതിഷേധിക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾ തിരിച്ചറിഞ്ഞ് അതിനെതിരായ സമര മുഖങ്ങളിൽ അഭിഭാഷകർ നിർണ്ണായക നേതൃത്വമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ജോജു സിറിയക് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ. സത്യൻ, എടത്തൊടി രാധാകൃഷ്ണൻ, പി. എ. അജിഷ എന്നിവരടങ്ങിയ പ്രസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. പി.എം. ആതിര (പ്രമേയം), സനൂജ് .എ (മിനുട്സ്), കെ.എസ് രാജഗോപാൽ (ക്രഡൻഷ്യൽ ), എം. ജയദീപ് (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായ ഇതര സബ് കമ്മിറ്റികളും പ്രവർത്തിച്ചു.
ദേശീയ വൈസ് പ്രസിഡണ്ട് ഇ. കെ. നാരായണൻ, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ലത ടി. തങ്കപ്പൻ,സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ
കെ.എൻ ജയകുമാർ, കെ. പി അശോക് കുമാർ എന്നിവർ സംസാരിച്ചു. ജില്ലയിൽ നില നിൽക്കുന്ന ന്യായാധിപരുടെ ഒഴിവുകൾ നികത്തണം എന്ന പ്രമേയവും സമ്മേളനം പാസാക്കി.
പൊതു ചർച്ചക്കും മറുപടിക്കും ശേഷം പുതിയ ഭാഗവാഹികളെ തിരഞ്ഞെടുത്തു.
Advertisements

എം.കെ. ദിനേശൻ (പ്രസിഡണ്ട്) എ. സനൂജ്, പി.എം. ആതിര, കെ. സുനിൽകുമാർ (വൈസ് പ്രസിഡണ്ടുമാർ). കെ. സത്യൻ  (സെക്രട്ടറി) വി.പി. രാഹുലൻ, പി. പ്രശാന്ത്, ഇ. സ്മിത (ജോ.സെക്രട്ടറിമാർ). എം.ജയദീപ് (ട്രഷറർ). എം.ആർ. ഹരീഷ്, ദിലീപ് കുമാർ ടി.വി, ഷാജീവ് കെ., പി.എം തോമസ്, ശ്രീജിത്ത് ജെതിൻ പി. എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.