പാലാ നഗരസഭ എൽഡിഎഫിന്; മായ രാഹുൽ പുതിയ ചെയർപേഴ്സൺ
.
പാലാ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. മായ രാഹുലിനെ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. 16 പേരുടെ പിന്തുണയിലാണ് മായ ചെയർപേഴ്സണായത്. എൽഡിഎഫിലെ 12 പേരും 3 കോൺഗ്രസ് വിമതരും മായയെ പിന്തുണച്ചു. യുഡിഎഫിലെ റിയാ ബിനോയ്ക്ക് 10 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

നിലവിലെ വൈസ് ചെയർപേഴ്സണായിരുന്നു മായാ രാഹുൽ. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിന് പിന്നാലെയാണ് ദിയ ബിനു പുളിക്കങ്കണ്ടത്തിന് നഗരസഭാധ്യക്ഷ സ്ഥാനം നഷ്ടമായത്. 12 എൽഡിഎഫ് അംഗങ്ങൾക്കൊപ്പം നാല് കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. നഗരസഭയിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിനും 10 ഉം കൗൺസിലർമാരുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരും, സ്വതന്ത്ര അംഗമായ മായ രാഹുലും ഉൾപ്പെടെ ആകെ 26 കൗൺസിലർമാരാണുള്ളത്.




