KOYILANDY DIARY

The Perfect News Portal

വീട്ടിൽ അപൂർവ പുസ്തകങ്ങളുടെ ലൈബ്രറിയുമായി പയ്യോളി സ്വദേശി അഡ്വ. നൂറുദ്ദീൻ മുസ്ല്യാർ

വീട്ടിൽ അപൂർവ പുസ്തകങ്ങളുടെ ലൈബ്രറിയുമായി പയ്യോളി സ്വദേശി പെരുമാൾപുരത്തെ അഡ്വ. നൂറുദ്ദീൻ മുസ്ല്യാർ. ഗവേഷകർക്കും ചരിത്രാന്വേഷകർക്കും ഉപകരിക്കുന്ന രീതിയിൽ അപൂർവ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.
ശനിയാഴ്ചകളിൽ ഗവേഷണ തൽപരർക്ക് പുസ്തകങ്ങൾ റഫർ ചെയ്യാനുള്ള സൗകര്യമൊരുക്കാനും ആലോചിക്കുന്നതായി അഡ്വ. നൂറുദ്ദീൻ മുസ്ല്യാർ പറഞ്ഞു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാവുന്ന രീതിയിൽ  ഒരുക്കിയിരിക്കുന്ന ലൈബ്രറി മലയാളിക്ക്  നൽകുന്ന ഏറ്റവും വലിയ പുതുവത്സര സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു.