KOYILANDY DIARY

The Perfect News Portal

താനൂരിൽ റെയിൽവേ ട്രാക്കിൽ ഒൻപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

താനൂരിൽ റെയിൽവേ ട്രാക്കിൽ ഒൻപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. താനൂർ സ്കൂൾ പടിയിൽ കിഴക്ക് വശം ട്രാക്കിനടുത്ത് നിന്നും ആളൊഴിഞ്ഞ താഴ്ചയിൽ ഉള്ള ഭാഗത്തു നിന്നും ഇന്ന് രാവിലെയാണ് ബോഡി കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ അപകടം സംഭവിച്ചതാകാനാണ് സാധ്യത. ആസാം സ്വദേശിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

താനൂർ എസ്.എച്ച്.ഒ ജീവൻ ജോർജ്, ടി. കൃഷ്ണലാൽ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ താനൂർ ഡി.ആർ.എഫ് വളണ്ടിയർമാരായ ആഷിക്ക് താനൂർ, സലാം അഞ്ചടി, സവാദ്, അർഷാദ്, താനൂർ എന്നിവർ ബോഡി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.