KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ നീർത്തട നടത്തം സംഘടിപ്പിച്ചു

കൊയിലാണ്ടി: നീരുറവ് പദ്ധതിയിലൂടെ നീർത്തട സംരക്ഷണത്തിനായി ചെങ്ങോട്ടുകാവ് പഞ്ചായത്ത് വ്യത്യസ്ത പ്രവൃത്തികളാരംഭിച്ചു. പഞ്ചായത്തിലെ മൂന്ന് നീരുറവുകൾ കേന്ദ്രീകരിച്ചാണ് സമഗ്ര നീർത്തട വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായും, തൊഴിലുറപ്പ് പദ്ധതിയുടെ കർമ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായും നീർത്തട നടത്തം സംഘടിപ്പിച്ചു. മേലൂർ നീർത്തടം കേന്ദ്രീകരിച്ച് നടന്ന നീരുറവ് നീർത്തട നടത്തം പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി വേണു  അധ്യക്ഷത വഹിച്ചു.
വികസന സ്ഥിരം സമിതി അധ്യക്ഷ ഗീത കാരോൽ, അംഗങ്ങളായ എം  സുധ, സുധ കാവുങ്കൽ പൊയിൽ, ജ്യോതി നളിനം, രമേശൻ, റസിയ, അസിസ്റ്റന്റ് സെക്രട്ടറി ബാബു ആരോത്ത്, അസി.എൻജിനിയർ അജന്യ രാജ് എന്നിവർ നേതൃത്വം നൽകി. ജീവനക്കാർ, തൊഴിലാളികൾ, കർഷകർ, മേറ്റുമാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.