KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ഭാഗമായി ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ചു. കോരപ്പുഴ വെച്ച് നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സ്വാഗതം പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷൻമാരയ എം. ഷീല, അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി. ലതിക, സുധ തടവൻ കൈയ്യിൽ, വിജയൻ കണ്ണൻഞ്ചേരി, ശബ്ന ഉമ്മാരിയിൽ, സന്ധ്യ ഷിബു, രാജലക്ഷ്മി, റസീന ഷാഫി, എം. കെ മമ്മദ്കോയ, വി. മുഹമ്മദ് ഷരീഫ്, വത്സല പുല്യേത്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സി സതീചന്ദ്രൻ, മുൻ മെമ്പർമാരായ കെ. കെ. കേശവൻ, ശശിധരൻ കുനിയിൽ, വിവിധ ക്ലബ് ഭാരവാഹികൾ എന്നിവർ മാരത്തോണിൽ പങ്കെടുത്തു.