KOYILANDY DIARY

The Perfect News Portal

ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേപ്പയ്യൂർ: വി. പി. കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയവും വിളയാട്ടൂർ എളമ്പിലാട് എൽ. പി സ്കൂളും സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥശാല നേതൃ സമിതി കൺവീനർ എ. എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
പി. ടി. എ പ്രസിഡണ്ട് ഇ. രജീഷ് അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എജുക്കേറ്റർ നംഷീറ ബക്കർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് ടീച്ചർ ദീജി വി. കെ, എസ്. കെ ശ്രീലേഷ്, കെ. ബൈജു റാം, പി. സിന്ധു എന്നിവർ സംസാരിച്ചു.
Advertisements