KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ “ഗാന്ധി സ്മൃതി” സംഘടിപ്പിച്ചു

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെയും കൊല്ലുന്നു.. പ്രതിരോധം തീർക്കുക കൊയിലാണ്ടിയിൽ “ഗാന്ധി സ്മൃതി” സംഘടിപ്പിച്ചു. കുറുവങ്ങാട് മാവിൻചുവടിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലി ഡി.വൈ.എഫ്ഐ മുൻ ജില്ലാ പ്രസിഡണ്ട് സി അശ്വനീദേവ് ഉദ്ഘാടനം ചെയ്തു. സജിൽ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ. കെ സതീഷ് ബാബു അധ്യക്ഷതവഹിച്ചു. പി. വി അനുഷ, ദിനൂപ് സികെ, സി ബിജോയ് എന്നിവർ നേതൃത്വം നല്കി. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതവും ഫർഹാൻ ഫൈസൽ നന്ദിയും പറഞ്ഞു.