KOYILANDY DIARY

The Perfect News Portal

ഹൈവേ വികസനം: സർവ്വീസ് റോഡുകൾക്ക് തുടർച്ച വേണം – KSSPU

ഹൈവേ വികസനം – സർവ്വീസ് റോഡുകൾക്ക് തുടർച്ച വേണമെന്ന് KSSPU മൂടാടി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻകാരുടെ പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കുക അകലാ പുഴ പാലം നിർമ്മാണം ഉടൻ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.

ഭാരവാഹികളായി ചേനോത്ത് ഭാസ്ക്കരൻ (പ്രസിഡണ്ട്), പി എൻ ശാന്തമ്മ ടീച്ചർ, TP വിജയൻ , ടി. നരേന്ദ്രൻ (വൈ.പ്രസിഡണ്ട്) പി. ശശീന്ദ്രൻ (സിക്രട്ടറി) പി.പ്രകാശൻ, ചന്ദ്രൻ അലിയങ്ങാട്ട്, കെ.എം.രാജൻ (ജോ. സിക്രട്ടറി). കെ.പി. നാണു മാസ്റ്റർ (ട്രഷറർ) സി.നാരായണൻ (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.