ബിരുദ വിദ്യാർത്ഥിനികൾക്ക് 25,000 രൂപ വീതം സ്കോളർഷിപ്പ് നേടാൻ അവസരം
.
ബിരുദ വിദ്യാർത്ഥിനികൾക്ക് 25,000 രൂപ വീതം സ്കോളർഷിപ്പ് നേടാൻ അവസരം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്ന സരസ്വതി സ്കോളർഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ബി.ബി.എ, ബി.സി.എ , ബി.എം.എസ് കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് അവസരം. 2026–27 അധ്യയന വർഷത്തേക്കുള്ള പുതിയ അപേക്ഷകളും പുതുക്കൽ അപേക്ഷകളും ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. യോഗ്യരായവർക്ക് പ്രതിവർഷം 25,000 രൂപ വീതം ലഭിക്കും.

മൂന്ന് വർഷത്തെ ബിരുദ പഠനത്തിന് പരമാവധി 75,000 രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും. 2026–27 അധ്യയന വർഷം എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സ്ഥാപനത്തിൽ ബി.ബി.എ, ബി.സി.എ, ബി.എം.എസ് കോഴ്സിന്റെ ഒന്നാം വർഷം പഠിക്കുന്നവരാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ടത്. വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയുള്ള കുടുംബത്തിലുള്ള വിദ്യാർത്ഥിനികളാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ടത്. 2027 ഫെബ്രുവരി 28 വരെ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ

- ആധാർ കാർഡ്
- പത്താം ക്ലാസ്, പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ
- കുടുംബ വരുമാന സർട്ടിഫിക്കറ്റ്
- കോളജ് പ്രവേശന രേഖ
- ഫീസ് രസീത്
- ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
https://sarswati.aicte.gov.in/ എന്ന ലിങ്കിൽ പ്രവേശിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാവുന്നതാണ്.



