KOYILANDY DIARY

The Perfect News Portal

ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. വീട്ടമ്മക്ക് 4 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. വീട്ടമ്മക്ക് 4 ലക്ഷം രൂപ നഷ്ടപ്പെട്ടു. മകളുടെ വിവാഹത്തിനായി സ്ഥിര നിക്ഷേപമിട്ടിരുന്ന 4 ലക്ഷം രൂപയാണ് നഷ്ടമായത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുനിതക്കാണ് പണം നഷ്ടമായത്. വീടുവിറ്റ പണം ബാങ്കില്‍ നിക്ഷേപിച്ച് ഇവർ വാടക വീട്ടിൽ കഴിയുകയാണ്. സംഭവത്തിൽ സൈബർ പോലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്.