KOYILANDY DIARY

The Perfect News Portal

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരൻ അറസ്റ്റിൽ

കൊയിലാണ്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരൻ അറസ്റ്റിൽ. സംഭവത്തിൽ മുബാറക്ക് മുഹമ്മദ് സെയ്ദ്നെയാണ് കൊയിലാണ്ടി പോലീസ്  അറസ്റ്റ് ചെയ്തത്. ഈ മാസം 16ന് കാപ്പാട് ടൗണിൽ വെച്ച് രാത്രി 8 മണിയോടെ റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ ഇയാൾ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

ചികിത്സക്കായിട്ടാണ് ഒമാൻ പൗരൻ കേരളത്തിൽ എത്തിയതെന്നും ഒരു സുഹൃത്തിൻ്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു എന്നുമാണ് വിവരം. യുവതി നൽകിയ  പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം മെഡിക്കൽ പരിശോധന പൂർത്തിയാക്കുകയും പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിയെ ഏപ്രിൽ 3 വരെ കോടതി റിമാൻഡു ചെയ്തു.