KOYILANDY DIARY

The Perfect News Portal

പോഷകാഹാര കിറ്റ് വിതരണം ചെയ്തു

പോഷകാഹാര കിറ്റ് വിതരണം ചെയ്തു. കൊയിലാണ്ടി: നഗരസഭയിലെ വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. ദുർബല ജനവിഭാഗങ്ങളെ സുരക്ഷിതമായ ജീവിത സാഹചര്യത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിൽ സായംപ്രഭ പദ്ധതിയിലുൾപ്പെടുന്ന 57 ൽ പരം ഗുണഭോക്താക്കൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.
നഗരസഭാങ്കണത്തിൽ നടന്ന വിതരണം നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.  സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ. എ. ഇന്ദിര, വി. പി. ഇബ്രാഹിം കുട്ടി, സി. സുധ, ജിഷ പുതിയേടത്ത്, സെക്രട്ടറി എൻ. സുരേഷ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, റിഷാദ്, എച്ച്. ഐ ടി. കെ. ഷീബ എന്നിവർ സംസാരിച്ചു.
Advertisements