KOYILANDY DIARY

The Perfect News Portal

CKGMHSS ലെ NSS വളണ്ടിയർമാർ ദത്ത് ഗ്രാമത്തിലെ കിടപ്പുരോഗിക്ക് വീൽ ചെയർ കൈമാറി

കൊയിലാണ്ടി: CKGMHSS ലെ NSS വളണ്ടിയർമാർ ദത്ത് ഗ്രാമത്തിലെ കിടപ്പുരോഗിക്ക് വീൽ ചെയർ കൈമാറി മാതൃകയായി. സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വോളന്റീർമാർ വീടുകളിൽ നിന്നും SNACKS ഉണ്ടാക്കി കൊണ്ടുവരികയും സ്കൂൾ കോമ്പൗണ്ടിൽ ഒരു SNACKS CORNER വഴി ഒരു തുക സമാഹരിച്ച് കാരുണ്യ പ്രവർത്തനത്തിനായി മാറ്റി വെക്കുകയായിരുന്നു. NSS ഗീതത്തോടുകൂടി PTA പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ പരിപാടി വാർഡ് മെമ്പർ രജുല  ഉദ്ഘാടനം ചെയ്തു.

NSS പയ്യോളി ക്ലസ്റ്റർ കോ ഓർഡിനേറ്റർ ശ്രീജിത്ത്‌ മാസ്റ്റർ ചടങ്ങിൽ സന്നിഹിതനായിരുന്നു. പരിപാടിക്ക്‌  പ്രിൻസിപ്പൽ ശ്യാമള, എച്ച്. എം. സുരേഷ് ബാബു, പി. ടി. എ വൈസ് പ്രസിഡണ്ട് വി. വി സുരേഷ്, ഡെപ്യുട്ടി എച്ച്.എം. മനോജ്‌, സ്റ്റാഫ്‌ സെക്രട്ടറി സതീഷ് ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ  പ്രോഗ്രാം ഓഫീസർ ദീപ സ്വാഗതവും, NSS ലീഡർ നിവേദ് നന്ദിയും പറഞ്ഞു.