KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘കളി ആരവം’ സംഘടിപ്പിച്ചു

ചിങ്ങപുരം: ഖത്തർ ഫുട്ബോൾ ലോകകപ്പിന് വരവേൽപ്പ് നൽകിക്കൊണ്ട് വന്മുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിൽ കളി ആരവം സംഘടിപ്പിച്ചു. ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളെയും, അവരുടെ പതാകയെയും 32 കുട്ടികൾ അതാത് രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ്
പരിചയപ്പെടുത്തി. തുടർന്ന് പ്രവചന മത്സരം, ഷൂട്ടൗട്ട് എന്നിവയും നടത്തി. പി.ടി.എ. പ്രസിഡണ്ട് പി.കെ. തുഷാര ഗോളടിച്ച് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയിശ റിഫ, സി. ഖൈറുന്നിസാബി,
പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.