KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര വിഹിതം ലഭിക്കുന്നില്ല: NHM ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു

കൊയിലാണ്ടി: കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ട് സംസ്ഥാനത്തെ NHM ആരോഗ്യ പ്രവർത്തകർക്ക് 76 ദിവസമായിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് NHM എംപ്ലോയീസ് യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രതിഷേധ സഗംമം സംഘടിപ്പിച്ചു. NHM എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം Dr. ബബിനേഷ് ഉദ്ഘാടനം ചെയ്തു.


NHMEU, കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രഞ്ജിത്ത് സി ആർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി ജിൻസി. സി സംസാരിച്ചു. സെക്രട്ടറി അനുലാൽ കെ സ്വാഗതവും ജയ പ്രവീൺ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!