KOYILANDY DIARY

The Perfect News Portal

നാടിൻ്റെ അഭിമാനമായി നിഹാദ് അവാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേക്ക്

നാടിൻ്റെ അഭിമാനമായി നിഹാദ്. അവാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേക്ക്. കുറ്റ്യാടി: ക​ഴി​ഞ്ഞ ​വ​ർ​ഷം ത​ളീ​ക്ക​ര കൂ​ട്ടൂ​ർ ക​ല്ലു​ര​സി ത​ട​യ​ണ​യി​ൽ വീ​ണ നാ​ലു​വ​യ​സ്സു​കാ​ര​ൻ്റെ ജീ​വ​ൻ ര​ക്ഷി​ച്ച​തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ​ര​ക്ഷ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട ​മാണി​ക്കോ​ത്ത് റ​ഹീ​മി​ൻ്റെ മ​ക​ൻ നി​ഹാ​ദ് അവാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

കാ​ലു​തെ​റ്റി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ​ സ​മീ​പ​വാ​സി​യാ​യ കു​ട്ടിയെ ജീ​വ​ൻ പ​ണ​യം വെ​ച്ച് നാ​ല​ടി​യോ​ളം ആ​ഴ​മു​ള്ള ത​ട​യ​ണ​യി​ൽ എ​ടു​ത്തു ചാ​ടി​യാ​ണ് നിഹാദ് ര​ക്ഷിച്ചത്.

നിഹാദ് കു​റ്റ്യാ​ടി ഗ​വ. ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാണ്. നി​ഹാ​ദി​നെ യാ​ത്ര​യ​യ​ക്കാ​ൻ ഇ.​ കെ. വി​ജ​യ​ൻ എം.​ എ​ൽ.​ എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഒ.​ പി. ഷി​ജി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രുമെത്തിയിരുന്നു.

Advertisements