KOYILANDY DIARY

The Perfect News Portal

കൊല്ലം കുട്ടത്ത് കുന്ന് കൂട്ടായ്മയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു.

കൊയിലാണ്ടി: കൊല്ലം കുട്ടത്ത് കുന്ന് കൂട്ടായ്മയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് ടി. ടി.  ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കെ. മുഹമ്മദ് റിയാസ്, നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷൻ ഇ. കെ. അജിത്ത്, മുൻ വൈസ് ചെയർപെഴ്സൺ വി. കെ. പത്മിനി, ഡോ. മിനി അജയ്, അഡ്വക്കറ്റ് അശോകൻ, കെ. കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സാബു കീഴരിയൂരിൻ്റെ ലഹരി വിരുദ്ധ ക്ലാസും വിവിധ കലാപരിപാടികളും അരങ്ങേറി.
Advertisements