KOYILANDY DIARY

The Perfect News Portal

വ്യാപാര, വ്യവസായ ലൈസൻസ് പുതുക്കുന്നതിന് പുതിയ രേഖകൾ ഹാജരാക്കണം

ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു.. വ്യാപാര, വ്യവസായ ലൈസൻസ് പുതുക്കുന്നതിന് പുതിയ രേഖകൾ ഹാജരാക്കണം. ലൈസൻസുകൾ ഇനി മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 2023-24 വർഷത്തെ ലൈസൻസ് പുതുക്കുന്നതിന് മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി താഴെ പറയുന്ന രേഖകൾകൂടി ഹാജരാക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിരിക്കുന്നു.
  • 1. അപേക്ഷാ ഫോറം സത്യവാങ്മൂലം,
  • 2. അപേക്ഷയിൽ പിതാവിന്റെ പേരും മൊബൈൽ മേൽവിലാസം നമ്പർ സഹിതം കൃത്യമായി രേഖപ്പെടുത്തണം
  • 3. ലൈസൻസിയുടെ പാസ്സ്പോർട്ട് സൈസ് ഫോട്ടോ
  • 4. ലൈസൻസിയുടെ തിരിച്ചറിയൽ കാർഡ് കോപ്പി
  • 5. വസ്തു നികുതി,തൊഴിൽ നികുതി എന്നിവ അടച്ച രശീതിയുടെ പകർപ്പ്.
  • 6. ഹോട്ടലുകൾ,റസ്റ്റോറന്റ്, കൂൾബാറുകൾ, മറ്റു ഭക്ഷണ പാനീയ ഉൽപാദകർ എന്നിവയ്ക്ക് ജല പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് കൂടി ഹാജരാക്കണം.
  • 7. പിഴ കൂടാതെ ലൈസൻസ് പുതുക്കാവുന്ന അവസാന തിയ്യതി ഫിബ്രുവരി 28 വരെ