KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ നവരാത്രി ദിനാഘോഷ പരിപാടികൾ 15ന് തുടങ്ങും

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷ പരിപാടികൾക്ക് 2023 ഒക്ടോബർ 15 ഞായറാഴ്ച തുടക്കമാകും. 9 ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് 24ന് സമാപനം കുറിക്കും. ക്ഷേത്രത്തിൽ നവരാത്രി ആരംഭം മുതൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.
ആയുധ പൂജ, ഗ്രന്ഥ പൂജ, സരസ്വതി പൂജ. വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. 2023 ഒക്ടോബർ 24-ാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ക്ഷേത്രം മേൽശാന്തി നാരായണൻ മൂസത് അവർകൾ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു.