KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് വയോജന ദിനം ആചരിച്ചു

മേലടി: കേരളാ സ്റ്റേറ്റ് സർവീസ്സ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടന o ചെയ്തു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടിയിൽ കെ. ശശിധരൻ അദ്ധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വയോജനങ്ങളായ ഇളവനത്താഴ നാരായണൻ തുറയൂർ, ടി കുഞ്ഞിരാമൻ കീഴരിയൂർ, നാണു കുഞ്ഞാടി തിക്കോടി എന്നിവരെ കെ.ഗോവിന്ദൻ നായർ ആദരിച്ചു.
Advertisements
പെൻഷണർമാരല്ലാത്ത കിടപ്പ് രോഗികൾക്ക് നൽകുന്ന പെൻഷൻ പദ്ധതി കൈത്താങ്ങ് ജില്ലാ ട്രഷറർ എൻ.കെ ബാലകൃഷ്ണൻ വിതരണം ചെയ്തു. ഡോ. സൂര്യനാരായണൻ എസ് ആർ. BA M S മുഖ്യ പ്രഭാഷണo നടത്തി. വി പി നാണു മാസ്റ്റർ, ടി കുഞ്ഞിരാമൻ. എ.എം കുഞ്ഞിരാമൻ, ഇബ്രാഹിം തിക്കോടി, ഡി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.