KOYILANDY DIARY.COM

The Perfect News Portal

മൂടാടി ശ്രീ ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം നവംബർ 18 മുതൽ ആരംഭിക്കും

.
​മൂടാടി: ശ്രീ ഉരുപുണ്യകാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്  നവംബർ 18ന് തുടക്കമാകും. നവംബർ 24 വരെയുള്ള ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിൽ നിത്യവും കാർത്തിക വിശേഷാൽ പൂജകളും തായമ്പകയും പ്രധാന വഴിപാടായ കാർത്തിക വിളക്കും ഉണ്ടായിരിക്കുന്നതാണ്. നവംബർ 18 മുതൽ 24 വരെയാണ് തൃക്കാർത്തിക ആഘോഷങ്ങൾ നടക്കുക.
​ഉത്സവത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. നവംബർ 22 ന് വൈകുന്നേരം 6 മണി മുതൽ പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന ‘നാട്ടുണർവ്’ കലാസന്ധ്യ നടക്കും. നവംബർ 23 ന് വൈകുന്നേരം 7 മണിക്ക് പയ്യന്നൂർ എസ്.എസ്. മ്യൂസിക്സ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ലൈവ് ഷോ അരങ്ങേറും.
​നവംബർ 24 തൃക്കാർത്തിക ദിനത്തിൽ ഉച്ചയ്ക്ക് വിശേഷാൽ പ്രസാദസദ്യ ഉണ്ടായിരിക്കും. വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ശ്രീ നന്ദന അവതരിപ്പിക്കുന്ന ‘ഇരുവർ’ എന്ന സാമൂഹിക നാടകത്തോടെ ഉത്സവ പരിപാടികൾ സമാപിക്കും. ​ഉത്സവ ചടങ്ങുകൾ വിജയിപ്പിക്കുന്നതിനായി എല്ലാ ഭക്തജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് അറിയിച്ചു.
Share news