ശിശുദിനാഘോഷം സംഘടിപ്പിച്ചു
.
തിക്കോടി: ഗ്രാമപഞ്ചായത്ത് പള്ളിക്കര വി പി റോഡ് (84-ാം നമ്പർ) അംഗൻവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ദിബിഷ ഉദ്ഘാടനo ചെയ്തു. ശിശുദിന ഘോഷയാത്രയിൽ രക്ഷിതാക്കളും പങ്കെടുത്തു. ജനാർദ്ദനൻ, പി കുഞ്ഞുകൃഷ്ണൻ പുലരി, പ്രദീപ് കണിയാരിക്കൽ, ആശാവർക്കർ അനിത. കെ, മനോജ് തില്ലേരി എന്നിവർ സംസാരിച്ചു. അംഗൻവാടി ടീച്ചർ ബിജിഷ സ്വാഗതവും ഹെൽപ്പർ മനീഷ സുരേഷ് നന്ദിയും പറഞ്ഞു.




