KOYILANDY DIARY

The Perfect News Portal

നാടക ഗ്രാമം കോഴിക്കോടിൻ്റെ നേതൃത്വത്തിൽ അംഗങ്ങളായ പ്രതിഭകളെ ആദരിച്ചു

കോഴിക്കോട്: ആദരിച്ചു. നാടക ഗ്രാമം കോഴിക്കോടിൻ്റെ നേതൃത്വത്തിൽ അംഗങ്ങളായ പ്രശസ്ത ചിത്രകാരൻ സജീവ് കീഴരിയൂരിനെയും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം നാടക മത്സരത്തിൽ A ഗ്രേഡ് നേടിയ ‘ഉമ്പർട്ടോ എക്കോ’ നാടക സംവിധായകൻ ഛന്ദസ്സ് സായിജയേയും ആദരിച്ചു.
വാർഷിക ജനറൽ ബോഡിയോഗത്തിൽ നടന്ന ചടങ്ങിൽ ടി. സുരേഷ് ബാബു, മധു മങ്കൂട്ടിൽ, ഷൈജു കെ പി, കെ.ടി മോഹൻദാസ്, സജു കുറിഞ്ഞോളി, വിനോദ് പിലാശ്ശേരി, സോമൻ നോബിൾ, പുരുഷോത്തമൻ, വേണുഗോപാൽ പുറ്റാട്ട് തുടങ്ങിയവർ സംസാരിച്ചു.