KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് ശ്രുതിയുടെ ആത്മഹത്യയിൽ ദുരൂഹത: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: ചോമ്പാലിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യചെയ്ത കൊയിലാണ്ടി ചെറിയമങ്ങാട് ശ്രുതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഭർത്തൃവീട്ടിലെ നിരന്തര പീഡനമാണ് ശ്രുതി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.

ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട്  ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്ന് കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടി നഗരസഭാ കൗൺസിലർ കെ. കെ. വൈശാഖ് (ചെയർമാൻ), വത്സരാജ് (വൈസ് ചെയമാൻ) ടി.പി. പ്രജിത്ത്. സി. എം. സുനിലേശൻ (കൺവീനർ) എന്നിവർ ഭാരവാഹികളായാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.