KOYILANDY DIARY.COM

The Perfect News Portal

സംഗീതഗുരു.കെ ആർ. കേദാരനാഥനെ അനുസ്മരിച്ചു

കൊയിലാണ്ടി. സംഗീത ഗുരുവും കേരളത്തിലെ പ്രമുഖ സംഗീത കോളേജുകളിൽ സംഗീത അധ്യാപകനുമാ യിരുന്ന പ്രൊഫ.കെ. ആർ കേദാരനാഥൻ അനുസ്മരണം ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസ്, കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നടന്നു. കെ. പ്രവീൺകുമാർ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ അധ്യക്ഷനായി. പ്രൊഫ.കാവുംവട്ടം വാസുദേവൻ, അഡ്വ. കെ.ടി. ശ്രീനിവാസൻ, നഗരസഭ കൗൺസിലർ ജയദേവൻ, സുനിൽ തിരുവങ്ങൂർ, 
എ. സജീവ് കുമാർ ഷിജു ഒരുമ്മൽ എന്നിവർ സംസാരിച്ചു.
.
.
ഗാനാഞ്ജലി, സംഗീതാർച്ചന ചെമ്പൈ സംഗീത കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കെ ആർ കേദാരനാഥൻ രചിച്ച ത്യാഗബ്രഹ്മ ചരിതം പഞ്ചരത്ന കൃതികളുടെ ആലാപനം, എന്നിവ നടന്നു. ശേഷം അടൂർ പി സുദർശനന്റെ നേതൃത്വത്തിൽ സംഗീത കച്ചേരി നടന്നു. ഹരികുമാർ തിരുവനന്തപുരം (വയലിൻ), വടകര പി വി അനിൽകുമാർ (മൃദംഗം), പുറമറ്റം അമൽജിത്ത് (ഗഞ്ചിറ) എന്നിവർ പക്കമേളം ഒരുക്കി.
Share news
error: Content is protected !!