കെ ശങ്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചന യോഗം ചേർന്നു
.
ചേമഞ്ചേരി: സോഷ്യലിസ്റ്റ് നേതാവ് കെ ശങ്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചന യോഗം ചേർന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ്ബോസ് അധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ, കെ. ലോഹ്യ, കെ. ശ്രീനിവാസൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വിനി ഷിനിലേഷ്, ഉണ്ണികൃഷ്ണൻ പൂക്കാട്, സജീവ്കുമാർ, ഷെരീഫ് മാസ്റ്റർ, സുനിൽ മോഹനൻ, അവിണേരി ശങ്കരൻ, എം പി ശിവാനന്ദൻ, യു കെ രാഘവൻ, കെ പ്രദീപൻ, വി ടി വിനോദ് എന്നിവർ സംസാരിച്ചു.




