KOYILANDY DIARY

The Perfect News Portal

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സ്കൂൾ ജിം സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി ജിം സമർപ്പിച്ചു. വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിന് 5 ലക്ഷം രൂപ ചെലവിൽ പ്രത്യേക പരിഗണന നൽകിയാണ് സംരംഭം തുടങ്ങിയത്. എം.എൽ.എ. കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു.
ഒപ്പം ജൈവ വൈവിധ്യ ക്ലബ് മുൻസിപ്പൽ തല ഉദ്ഘാടനവും നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ പ്രജിഷ, കെ. കെ. വൈശാഖ്, എച്ച്. എം. ഗീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
പരിപാടിയിൽ വിവിധ മേഖലകളിൽ സംസ്ഥാനതല വിജയികളായവരെ എം.എൽ.എ. ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ നിജില പറവക്കൊടി, ഇ.കെ. അജിത്, കെ. എ. ഇന്ദിര, കൗൺസിലർമാരായ പി. പ്രജിഷ, വത്സരാജ് കേളോത്ത്, എ. അസീസ്, കെ.കെ. വൈശാഖ്, വി. രമേശൻ,
പി.ടി.എ പ്രസിഡൻ്റ് സുരേഷ് ബാബു, പ്രിൻസിപ്പൽ എ.പി. പ്രബീത്, ജി.എം.വി.എച്ച്.എസ്. പ്രിൻസിപ്പൽ ഷൈനി, സ്കൂൾ പ്രധാനാധ്യാപിക എം. കെ. ഗീത, പി. കെ. രഘുനാഥ്, ജെസ്സി എന്നിവർ സംസാരിച്ചു.