KOYILANDY DIARY.COM

The Perfect News Portal

എം.പി. വീരേന്ദ്രകുമാർ കാലാതീതനായ ഭൗമസ്നേഹി: എം.കെ ഭാസ്കരൻ

.
കൊയിലാണ്ടി: സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണം കൊയിലാണ്ടിയിൽ നടന്നു. ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാപ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എം.പി.വീരേന്ദ്രകുമാറിന്റെ ചിന്തകളും എഴുത്തും കാലാതീതമാണെന്നും ഭൗമസ്നേഹപരമായ നിലപാടിനാൽ ചിരസ്മരണീയനാണ് വീരേന്ദ്രകുമാർ എന്നും അദ്ദേഹം പറഞ്ഞു.
.
.
എം.പി.വീരേന്ദ്രകുമാറിന്റെ സ്മരണാർത്ഥം നവീകരിച്ച ഓഫീസ് എം.പി.വി ഹാൾ എന്ന് നാമകരണം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായി. എം.പി.ശിവാനന്ദൻ, എം.കെ. പ്രേമൻ, എം.പി. അജിത, രജീഷ്‌ മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സി.കെ.ജയദേവൻ, അശ്വതി ഷിനിലേഷ്, പി.ടി രാഘവൻ, കെ.എം. കുഞ്ഞിക്കണാരൻ, കെ.ടി രാധാകൃഷ്ണൻ, ബാബു കുളൂർ, എം.കെ. ലക്ഷ്മി, രജിലാൽ മാണിക്കോത്ത്, നിബിൻകാന്ത് മുണ്ടക്കളത്തിൽ, അർജ്ജുൻ മഠത്തിൽ, പി.ടി. രമേശൻ എന്നിവർ സംസാരിച്ചു.
Share news