KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

.

കോഴിക്കോട് താമരശ്ശേരിയിൽ മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരിക്ക് സമീപം പുതുപ്പാടി പെരിങ്കൊല്ലൻകുന്നത്തെ സുധാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ ഒറ്റയ്ക്കാണ് സുധാകരന്റെ താമസം. വീടിൻ്റെ ഡൈനിംങ് ഹാളിലെ കസേരയിൽ മരിച്ച നിലയിലായിരുന്നു ഇ​ദ്ദേഹത്തെ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Share news
error: Content is protected !!