KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് യാത്രയയപ്പു നൽകി

യാത്രയയപ്പു നൽകി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയി പ്രവർത്തിച്ചിരുന്ന എ. എം. രാഗേഷിന് 17-ാം വാർഡ് വികസന സമിതി യാത്രയയപ്പു നൽകി. പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. സറിന ഒളോറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് ഭാസ്ക്കരൻ കൊഴുക്കല്ലൂർ എ. എം. രാഗേഷിനെ ഉപഹാരം നൽകി ആദരിച്ചു. ആശാവർക്കർ ലത, നാഗത്ത് സുധാകരൻ, ചന്തു കൂഴിക്കണ്ടി, രാജൻ കറുത്തേടത്ത്, റസിയ ടീച്ചർ, മുൻ മെമ്പർ സുമതി, പി. സി. അനീഷ്, പ്രകാശൻ മലയിൽ, ഇ. എം. ലിജു, എ.ഡി.എസ് ഭാരവാഹികളായ രമ്യ, ധന്യ, ശോഭ കിഴക്കേടത്ത് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്റ്റർ എ. എം. രാഗേഷ് മറുമൊഴി നടത്തി.
Advertisements