KOYILANDY DIARY

The Perfect News Portal

ആൾ ഇന്ത്യ ലോയേഴ്സ് യൂനിയന്റെ മെമ്പർഷിപ്പ് ക്യാമ്പയിനും വിതരണവും ആരംഭിച്ചു

കൊയിലാണ്ടി: ആൾ ഇന്ത്യ ലോയേഴ്സ് യൂനിയന്റെ മെമ്പർഷിപ്പ് ക്യാമ്പയിനും വിതരണവും ആരംഭിച്ചു. യൂനിറ്റിലെ ക്യാമ്പയിൻ മുതിർന്ന അഭിഭാഷകൻ എൻ. ചന്ദ്രശേഖരന് മെമ്പർഷിപ്പ് നൽകി കൊണ്ട് യൂനിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. യുനിറ്റ് പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.

 

അഡ്വ. കെ.ടി. ശ്രീനിവാസൻ. അഡ്വ. കെ.പി. ദാമോധരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജൂനിയർ അഭിഭാഷകർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു. യൂനിറ്റ് സെക്രട്ടറി അഡ്വ. പി. ജെതിൻ സ്വാഗതവും അഡ്വ. പി കെ. സുഭാഷ് നന്ദിയും പറഞ്ഞു.