KOYILANDY DIARY

The Perfect News Portal

കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

നടുവണ്ണൂർ: കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും, എൽ.ജെ.ഡി. സംസ്ഥാന കമ്മറ്റി അംഗവും, സീനിയർ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ (86) അന്തരിച്ചു. ആദ്യത്തെ കോഴിക്കോട് ജില്ലാ കൗൺസിൽ വൈസ് പ്രസിഡണ്ട്, ആർ .ടി . ഒ. മെമ്പർ, അധ്യപക സംഘടനയുടെ മുൻ സംസ്ഥാന ഭാരവാഹി, കെ.പി.ടി യൂണിയൻ ജില്ലാ പ്രസിസന്റ്, അവിഭക്ത ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട്, ബാലുശ്ശേരി അർബൻ ബാങ്കിന്റെ ദീർഘകാല പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഒറവിൽ ബ്ലാക് സ്മിത്ത് സഹകരണ സംഘത്തിന്റെ സ്ഥാപകനും, ചെയർമാനും, നടുവണ്ണൂർ അഗ്രിക്കൾച്ചറൽ ഡവലപ്മന്റ് ആന്റ് പെൻഷനേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുകയായിരുന്നു. മലബാറിലെ അറിയപ്പെടുന്ന പ്രസംഗികനും, സോഷ്യലിസ്റ്റ് നേതാവും ആയിരുന്ന അദ്ദേഹം അവസാനഘട്ടം വരെ പൊതുവേദികളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു.
Advertisements
പ്രദേശിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിന്നു. ഭാര്യ. എ.കെ. ലീല. മക്കൾ: അനിത, സുനിത, സെയിൽ ടാക്സ് ഓഫീസ് ജീവനക്കാരി വിനീത, സനിത എന്നിവരാണ്. മരുമക്കൾ: ഗംഗാധരൻ വളയം, ടി.യം രവീന്ദ്രൻ വില്ല്യാപ്പള്ളി, ശശീന്ദ്രൻ നന്മണ്ട, പി.പി. രാജൻ നടുവണ്ണൂർ എന്നിവരാണ് . സഹോദരങ്ങൾ: കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ, ശ്രീധരൻ, പരേതരായ കെ. ഗോവിന്ദൻ , ഗംഗാധരൻ, ലക്ഷമി എന്നിവരുമാണ്.