KOYILANDY DIARY.COM

The Perfect News Portal

യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ.

യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ. യുകെയിൽ മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് യുകെയിലെ കേറ്ററിങ്ങിൽ ജോലി ചെയ്യുന്ന കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി സാജു(52) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുകെ ഗവൺമെൻറ് ആശുപത്രിയിൽ നഴ്സ് ആയ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണ്  കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ഇന്ത്യൻ സമയം രാത്രി 11.15നാണ് സംഭവം.

അഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തി വീട് തുറന്നപ്പോഴാണ്  യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും  കണ്ടെത്തിയത്. കുട്ടികളെ പൊലീസ് എയർ ആംബുലൻസിൻ്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.

Share news
error: Content is protected !!