KOYILANDY DIARY

The Perfect News Portal

എം. പി ഗോപാലൻ 9-ാം അനുസ്മരണ സമ്മേളനം

എം. പി ഗോപാലൻ്റെ 9-ാം അനുസ്മരണ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു.. ദീർഘകാലം കൊയിലാണ്ടി എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡണ്ട്/സെക്രട്ടറി എന്നീ നിലകളിലും കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്. എൻ ഡി. പി യോഗം കോളേജ് സ്ഥാപകനും പഴയകാല കോൺഗ്രസ്‌ നേതാവുമായിരുന്ന എം. പി ഗോപാലൻ്റെ 9-ാം അനുസ്മരണ സമ്മേളനം എസ്. എൻ. ഡി. പി. യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടന്നു.
അനുസ്മരണ സമ്മേളനം എസ്. എൻ. ഡി. പി. യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. എം. രാജീവൻ ആദ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗളായ ഒ. ചോയിക്കുട്ടി,കെ. കെ. കുഞ്ഞികൃഷ്ണൻ,പി. വി. പുഷ്പരാജ്, ശാഖ സെക്രട്ടറിമാരായ ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീജൻ പി. വി, സോജൻ പി. വി, ബിജുനിബാൽ പി. വി, വനിതാസംഘം സെക്രട്ടറി ആശ മേലേപ്പുറത്ത്, എം. പി. ലീല, ജയലക്ഷ്മി എം. എം. പി. ദിനേശൻ. കെ. എം. ഷാജി, മനോജ്‌ ഭാവന പി. വി, സി. കെ. ജയദേവൻ എന്നിവർ സംസാരിച്ചു.
Advertisements
യോഗത്തിൽ ഡയറക്ടർ ബോർഡ്‌ അംഗം കെ. കെ. ശ്രീധരൻ സ്വാഗതവും യൂണിയൻ കൗൺസിൽ അംഗമായ സുരേഷ് മേലേപ്പുറത്ത് നന്ദിയും പറഞ്ഞു.