KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരെ കലാജാഥ

ലഹരിക്കെതിരെ കലാജാഥ ആരംഭിച്ചു.. ബോധവൽക്കരണത്തിന്റെ ഭാഗമായാണ് കലാജാഥ സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കലാജാഥയുടെ ഉദ്ഘാടനം കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. നാർക്കോട്ടിക് സെൽ DYSP ഷാജി കെ. എസ്. ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഐ. എൻ സുനിൽ കുമാർ, പ്രിൻസിപ്പാൾ ഷൈനി ഇ കെ., അസീസ് മാസ്റ്റർ, സുചീന്ദ്രൻ, പ്രകാശൻ മാസ്റ്റർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒ.കെ. സുരേഷ് രചന നിർവ്വഹിച്ച് ടAR BTM Govt കോളേജിലെ NSS വളണ്ടിയർമാരും, GVHSS കൊയിലാണ്ടിയിലെ ടPc കേഡറ്റുകളും, എയ്ഞ്ചൽ ഡാൻസ് സ്കൂളിലെ കലാ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന തെരുവ് നാടകം, സംഗീതശില്പം, അതോടൊപ്പം ആശ്രമം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തെരുവ് നാടകം എന്നിവ ഉൾപ്പെട്ടതാണ് കലാജാഥ.
Advertisements
കോറിയോഗ്രാഫി ഷിയ എയ്ഞ്ചൽ, സംവിധാനം മധു ലാൽ കൊയിലാണ്ടി, പാടിയവർ തേജാലക്ഷ്മി, നിധീഷ് കാവും വട്ടം, സംഗീത സംവിധാനം എംകെ. സുരേഷ് ബാബു, റിക്കാർഡിംഗ് ഹരീഷ് കൊയിലാണ്ടി തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ
അടുത്ത ആഴ്ച കൊയിലാണ്ടിയിലെ എല്ലാ കോളേജുകളിലും ഹൈസ്കൂളുകളിലും കലാജാഥ പര്യടനം നടത്തും.