KOYILANDY DIARY.COM

The Perfect News Portal

വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു; എം സ്വരാജ്

തിരുവനന്തപുരം: വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. അയോധ്യയിൽ ബാബറിപ്പള്ളി പൊളിച്ചിടത്ത്‌ നിർമ്മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ദിനത്തിലാണ് ബിജെപി രാഷ്ട്രീയത്തിനെതിരെ സ്വരാജിന്റെ രൂക്ഷ വിമർശനം. 

രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും  അപഹരിച്ചെന്നും ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്നും സ്വരാജ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 

 

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

അപഹരിക്കപ്പെട്ട ദൈവം .. 
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .  
രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും  അപഹരിച്ചു. 
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി. 
– എം സ്വരാജ് .

Share news
error: Content is protected !!